Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Driver Dies

District News

ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

നി​ല​ന്പൂ​ർ: മ​ന്പാ​ട് കോ​ള​ജ് റോ​ഡി​ൽ നി​യ​ന്ത്ര​ണംവി​ട്ട് ഇ​ല​ക്ട്രി​ക് ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. മ​ന്പാ​ട് പു​ല്ലോ​ട് സ്കൂ​ളി​ന് സ​മീ​പ​ത്തെ നാ​ലു​കു​ടി​പ​റ​ന്പി​ൽ അ​ബ്ദു​ള്ള കോ​യ (66) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 9.30 തോ​ടെ​യാ​ണ് അ​പ​ക​ടം. കോ​ള​ജ് കു​ട്ടി​ക​ളെ ഇ​റ​ക്കി​യശേ​ഷം മ​ട​ങ്ങി​വ​രു​ന്പോ​ഴാ​ണ് നി​യ​ന്ത്ര​ണംവി​ട്ട് ഓ​ട്ടോ​റി​ക്ഷ മ​തി​ലിൽ ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഗു​രു​ത​ര പ​രി​ക്കേ​റ്റ അ​ബ്ദു​ള്ള​കോ​യ​യെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ൾ: ലാ​മി​യ. ലാ​ന.

District News

ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​റ​കി​ൽ ഇ​ന്നോ​വ കാ​റി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു

നി​ല​ന്പൂ​ർ: ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​റ​കി​ൽ ഇ​ന്നോ​വ കാ​ർ ഇ​ടി​ച്ച് തെ​റി​ച്ചു​വീ​ണ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി പാ​റാ​തൊ​ടി​ക സു​ൽ​ഫി​ക്ക​ർ (നാ​ണി-53) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 6.45ന് ​മു​ക്ക​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽ ചാ​ലി​യാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം. സു​ൽ​ഫി​ക്ക​ർ നി​ല​ന്പൂ​രി​ൽ നി​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര​ക്കാ​ര​നു​മാ​യി പോ​കു​ന്പോ​ഴാ​ണ് ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് മ​ട​ങ്ങി തൊ​ണ്ടി​ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​ർ ഓ​ട്ടോ​റി​ക്ഷ​യു​ടെ പി​റ​കി​ൽ ഇ​ടി​ച്ച​ത്.


ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​ത തൂ​ണി​ൽ ത​ട്ടി സു​ൽ​ഫി​ക്ക​ർ റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സു​ൽ​ഫി​ക്ക​ർ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു മ​രി​ച്ചു. നി​സാ​ര പ​രി​ക്കേ​റ്റ ഓ​ട്ടോ യാ​ത്ര​ക്കാ​ര​ന് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി. സു​ൽ​ഫി​ക്ക​റി​ന്‍റെ ഭാ​ര്യ: ജി​ൻ​ഷ. മ​ക്ക​ൾ: മ​നു, ബി​ച്ചു, ചി​ഞ്ചു.

Kerala

നാ​യ കു​റു​കെ ചാ​ടി; ഓ​ട്ടോമ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

ക​​​ല്ല​​​ടി​​​ക്കോ​​​ട് (പാ​​​ല​​​ക്കാ​​​ട്): ദേ​​​ശീ​​​യ​​​പാ​​​ത കാ​​​ഞ്ഞി​​​കു​​​ളം ചേ​​​ല​​​പ്പാ​​​റ അ​​​യ്യ​​​പ്പ​​​ൻ​​​കാ​​​വി​​​നു സ​​​മീ​​​പം നാ​​​യ കു​​​റു​​​കെ ചാ​​​ടി ഓ​​​ട്ടോ മ​​​റി​​​ഞ്ഞു ഡ്രൈ​​​വ​​​ർ മ​​​രി​​​ച്ചു. കാ​​​ഞ്ഞി​​​കു​​​ളം ചേ​​​ല​​​പ്പാ​​​റ വി​​​ശ്വ​​​നാ​​​ഥ​​​ൻ (63) ആ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് 12.30ഓ​​​ടെ ചെ​​​ക്ക് പോ​​​സ്റ്റി​​​ൽ​​​നി​​​ന്നു ത​​​ത്രം​​​കാ​​​വി​​​ലേ​​​ക്കു യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ഓ​​​ട്ടോ. അ​​​യ്യ​​​പ്പ​​​ൻ​​​കാ​​​വി​​​നു സ​​​മീ​​​പ​​​മെ​​​ത്തി​​​യ​​​പ്പോ​​​ൾ നാ​​​യ കു​​​റു​​​കെ ചാ​​​ടി​​​യ​​​തോ​​​ടെ നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട ഓ​​​ട്ടോ റോ​​​ഡി​​​ൽ മ​​​റി​​​ഞ്ഞു.

അ​​​പ​​​ക​​​ട​​​ത്തി​​​ൽ വി​​​ശ്വ​​​നാ​​​ഥ​​​ന്‍റെ ത​​​ല​​​യ്ക്കും കാ​​​ലി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ഉ​​​ട​​​നെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. ഓ​​​ട്ടോ​​റി​​ക്ഷ​​​യി​​​ലെ യാ​​​ത്ര​​​ക്കാ​​​ർ പ​​​രി​​​ക്കു​​​ക​​​ളി​​​ല്ലാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. വി​​​ശ്വ​​​നാ​​​ഥ​​​ന്‍റെ ഭാ​​​ര്യ: സു​​​മ​​​തി. മ​​​ക്ക​​​ൾ: വി​​​പി​​​ൻ, വി​​​ഷ്ണു (പോ​​​ലീ​​​സ്).

Latest News

Corehub Up